
തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ശോഭ സുരേന്ദ്രനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദൻ. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഞാനൊരിക്കലും ഇത് വിശ്വസിക്കില്ല, എന്റെ സഹപ്രവർത്തകയെ, പാർട്ടിയുടെ നേതാവിനെ ഒരു കാരണവശാലും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാവരും ഒറ്റക്കെട്ടായി വന്ന് പറഞ്ഞാലും ഒരു തരി പോലും ഞാൻ വിശ്വസിക്കില്ല. ശോഭ സുരേന്ദ്രന് ഇതിൽ ഒരു പങ്കുമില്ല. കെ. സുരേന്ദ്രന്റെ വാക്കുകളിങ്ങനെ.
പാർട്ടി ഒറ്റക്കെട്ടായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശോഭ സുരേന്ദ്രന്റെ പേര് പറഞ്ഞ് രണ്ടാഴ്ചക്കാലം കുളം കലക്കിയവരാണ് ഇവിടെയിരിക്കുന്നത്. അവർക്ക് നല്ല നിരാശയുണ്ടാകും. അതുകൊണ്ട് തന്നെ ആവർത്തിച്ചു പറയുകയാണ്, ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച്, പാർട്ടിക്കുളളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമമെങ്കിൽ ഭാരതീയ ജനത പാർട്ടി കേരള ഘടകം ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് പോകുന്നത്. ആരെയും തമ്മിൽ ഭിന്നിപ്പിച്ച് മുതലെടുക്കാൻ മുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനുളള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നീക്കം ഞങ്ങൾ വെച്ചു കൊടുക്കാൻ തയ്യാറല്ല. കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam