കെ സുരേന്ദ്രന് ഇനി പത്തനംതിട്ട ജില്ലയിൽ കയറാം; വിലക്ക് അവസാനിച്ചു

Published : Mar 04, 2019, 01:58 PM ISTUpdated : Mar 04, 2019, 02:53 PM IST
കെ സുരേന്ദ്രന് ഇനി പത്തനംതിട്ട ജില്ലയിൽ കയറാം; വിലക്ക് അവസാനിച്ചു

Synopsis

കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് മാസത്തെ വിലക്കാണ് കോടതി സുരേന്ദ്രന് ഏർപ്പെടുത്തിയിരുന്നത്. 

പത്തനംതിട്ട: ബി ജെ പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കെ ശബരിമല ദർശനത്തിനായി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി നേരെത്തെ തള്ളിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തിന്‍റെ സ്വര്‍ണാഭരണ തട്ടിപ്പ്; വിശ്വസിപ്പിച്ചതിന് പിന്നാലെ ചതി, വഞ്ചന മനസിലായതോടെ പരാതി നൽകി, പ്രതി അറസ്റ്റില്‍
സ്പോൺസർ ആരെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് എം.വി. ​ഗോവിന്ദൻ