നിയമസഭ തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രൻ നാളെ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തും

Published : Jan 01, 2021, 06:01 PM ISTUpdated : Jan 01, 2021, 06:02 PM IST
നിയമസഭ തെരഞ്ഞെടുപ്പ്;  കെ സുരേന്ദ്രൻ നാളെ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തും

Synopsis

എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിക്കും. ഫെബ്രുവരിയിൽ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര  തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായാണ് ദില്ലി ചർച്ച.  

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ നാളെ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തും. എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിക്കും. ഫെബ്രുവരിയിൽ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര 
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാവും.

അതേസമയം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുഖ്യമന്ത്രിസ്ഥാനാർത്ഥി ഉണ്ടാവില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെട്ട കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നത്തെ നിലയ്ക്ക് പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്നും മാറ്റങ്ങൾ അനിവാര്യമെന്നും താരിഖ് അൻവർ സോണിയഗാന്ധിക്ക് നല്കിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി.

  

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം