'കെ സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍,സ്വിഫ്റ്റിൽ കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ട്'

By Web TeamFirst Published Dec 9, 2022, 10:15 AM IST
Highlights

കെ.എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിന് ഉത്തരം നൽകാതെ ഗതാഗത മന്ത്രി. സഭയിലെ ചോദ്യോത്തരവേളയില്‍ ഇന്നത്തെ വിഷയം സ്വിഫ്റ്റാണെന്നും ആന്‍റണി രാജു

തിരുവനന്തപുരം:ഡിസംബര്‍ മാസം 9 ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടയിട്ടില്ല.ശമ്പള പരിഷ്കരണ കരാറനുസരിച്ച് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്നാണ് വ്യവസ്ഥ.നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എം വിന്‍സന്‍റ് ഇതുന്നയിച്ചെങ്കിലും മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.കെ സ്വിഫ്റ്റിൽ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.സ്വിഫ്റ്റിൻ്റെ ആസ്ഥി 10 വർഷത്തിന് ശേഷം കെഎസ്ആര്‍ടിസിയിലേക്ക് എത്തും.സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസി യെ സംരക്ഷിക്കാനാണ്.ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭ്യമാക്കാൻ സ്വിഫ്റ്റ് കമ്പനിക്ക് കഴിയും.സ്വിഫ്റ്റിൻ്റെ വരുമാനത്തിൻ്റെ മുഴുവൻ തുകയും നൽകുന്നത് കെഎസ്ആര്‍ടിസിക്കാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി, .

ഓരോ ട്രിപ്പിന് മുൻപും ചെക്കിങ്; ടൂറിസ്റ്റ് ബസുകൾ കട്ടപ്പുറത്ത്; കെഎസ്ആർടിസിയെ രക്ഷിക്കാനോ?

 

ധനവകുപ്പിൽനിന്ന് പണം ലഭിക്കാൻ വൈകുന്നതാണ് ശമ്പള വിതരണത്തെ ബാധിക്കുന്നത്. ഇക്കുറി പാസാക്കിയ 50 കോടിയിൽ 30 കോടി നാളെ വൈകുന്നേരത്തിനകം  അക്കൗണ്ടിൽ  എത്തുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. അങ്ങിനെയെങ്കിൽ ഈ മാസം ജീവനക്കാർക്ക് ശന്പളം കിട്ടാൻ തീയതി 12 ആകും. അതേസമയം എക്കാലവും ഇങ്ങനെ പണം തരാനാവില്ലെന്ന് ധനവകുപ്പ് KSRTCയെ അറിയിച്ചു പണം തനത് ഫണ്ടിലൂടെ കണ്ടെത്തണം. ഒറ്റത്തവണ സഹായമായി അടുത്ത ബജറ്റിൽ 1500 കോടി രൂപ നൽകാമെന്നാണ് ധനവകുപ്പ് പറയുന്നത്. നിർദ്ദേശത്തോടെ കെഎസ്ആർടിസി മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

'കെഎസ്ആർടിസി-സ്വിഫ്റ്റിൽ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതം'

 

click me!