ഭാരത്അരിയേക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരിവില,ഇതുപോലൊരു ജനവിരുദ്ധ സർക്കാർ കേരളം കണ്ടിട്ടില്ല ;കെ.സുരേന്ദ്രന്‍

Published : Feb 15, 2024, 03:13 PM IST
ഭാരത്അരിയേക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരിവില,ഇതുപോലൊരു ജനവിരുദ്ധ സർക്കാർ കേരളം കണ്ടിട്ടില്ല ;കെ.സുരേന്ദ്രന്‍

Synopsis

ഭാരത് അരി രാഷ്ട്രീയ അരിയെന്നാണ് ഭക്ഷ്യമന്ത്രി പറഞ്ഞത്,.രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇതേ മന്ത്രി സപ്ലൈക്കോയിൽ സബ്‌സിഡി വെട്ടിക്കുറച്ചു

എറണാകുളം:ഭാരത് അരിയേക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരി വില.എന്നിട്ടും ഭാരത് അരി വിതരണം തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ഭാരത് അരി രാഷ്ട്രീയ അരിയെന്നാണ് ഭക്ഷ്യമന്ത്രി പറഞ്ഞത്.രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇതേ മന്ത്രി സപ്ലൈക്കോയിൽ സബ്‌സിഡി വെട്ടിക്കുറച്ചു..ഇതുപോലൊരു ജനവിരുദ്ധ സർക്കാർ കേരളം കണ്ടിട്ടില്ല.മന്ത്രി പറയുന്നത് സാധാരണക്കാരെ ബാധിക്കില്ല എന്നാണ്.നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുമ്പോൾ സാധാരണക്കാരെ അല്ലാതെ ആരെയാണ് ബാധിക്കുക.മോദി സർക്കാർ നൽകുന്ന അഞ്ച് കിലോ റേഷനരി നാന്‍റെ  പട്ടിണി മാറ്റുന്നു.ഇതിന് പുറമെ വെറും 29 രൂപയ്ക്ക് ഭാരത് അരി വിതരണം ചെയ്യുമ്പോൾ അതും തടസ്സപ്പെടുത്തുന്നു.

മുഖ്യമന്ത്രിക്കും മകൾക്കും മാസപ്പടി വാങ്ങാൻ നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നു.അന്വേഷണം തടസപ്പെടുത്താൻ ഖജനാവിൽ നിന്ന് പണം ചെലവാക്കുന്നു.കേസിൽ സ്വകാര്യ വ്യക്തികളെക്കാൾ വ്യഗ്രതയാണ് KSIDC ക്കുള്ളത്..ലോക്സഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണം ആകും.ആ സ്ഥാനത്ത് ബി.ജെ.പി എത്തും.27ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് കേരള പദയാത്രയുടെ സമാപനത്തിൽ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ