
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ (cpim party congress) ഭാഗമായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ സെമിനാര്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജനും തമിഴനാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സെമിനാറില്‍ സംസാരിക്കും. കോണ്‍ഗ്രസ് നേതാവ് കെ വി തോമസും സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറിൽ കോൺഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെവി തോമസ് സ്റ്റാലിനും സിപിഎം നേതാക്കൾക്കുമൊപ്പം വേദിയില്‍ എത്തിയിരിക്കുന്നത്.
.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കെവി തോമസിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ്സിൽ ചർച്ചകൾ തുടരുകയാണ്. വിലക്കണമെന്ന് നിർബന്ധം പിടിച്ച കെപിസിസിയുടെ തലയിലേക്ക് തന്നെയാണ് നടപടിയുടെ ഉത്തരവാദിത്വം എഐസിസി വെച്ചത്. ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സർക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്‍റെ പേരിൽ നടപടി എടുത്താൽ ദേശീയതലത്തിൽ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്. ഉത്തരവാദിത്വം പൂർണ്ണമായും കെപിസിസിക്ക് മേൽ വരുന്നതിൽ സുധാകരൻ സമ്മർദ്ദത്തിലാണ്. എന്നാൽ എഐസിസി അംഗമായ തോമസിനെതിരെ ഹൈക്കമാൻഡ് അനുമതിയോടെ മാത്രമേ നടപടി എടുക്കാനാകു എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. കണ്ണൂരിലുള്ള കെസി വേണുഗോപാലുമായി സുധാകരനും സതീശനും കൂടിയാലോചന തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam