വിദ്യയെ കുടുക്കിയത് ടവർ ലൊക്കേഷൻ, പൊലീസ് പിന്തുടർന്ന് എത്തി; പിടിയിലായത് സുഹൃത്തിന്റെ വീട്ടിൽ നിന്ന്

Published : Jun 21, 2023, 09:29 PM ISTUpdated : Jun 22, 2023, 08:40 AM IST
വിദ്യയെ കുടുക്കിയത് ടവർ ലൊക്കേഷൻ, പൊലീസ് പിന്തുടർന്ന് എത്തി; പിടിയിലായത് സുഹൃത്തിന്റെ വീട്ടിൽ നിന്ന്

Synopsis

ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പൊലീസ് വിദ്യയെ കുടുക്കിയത്

കോഴിക്കോട്:  മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ. ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പൊലീസ് വിദ്യയെ കുടുക്കിയത്. മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നാണ് വിദ്യ പിടിയിലായത്. കേസെടുത്ത് പതിനഞ്ചാമത്തെ ദിവസമാണ് കെ വിദ്യ പൊലീസ് പിടിയിലാകുന്നത്. പാലക്കാട് അ​ഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ പുലർച്ചെ അ​ഗളി ഡിവൈഎസ്പി ഓഫീസിൽ എത്തിക്കും. ഇന്ന് മണ്ണാർക്കാട് കോടതിയിൽ വിദ്യയെ ഹാജരാക്കും. 

വ്യാജ രേഖ കേസിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യാപേക്ഷയുമായി വിദ്യ കോടതിയെ സമീപിച്ചിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കാനിരിക്കുന്ന സമയത്താണ് വിദ്യ പിടിയിലാകുന്നത്. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. കേസെടുത്ത് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 

ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. 

വ്യാജരേഖാ കേസ്: കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് കോഴിക്കോട് നിന്ന്

വിദ്യ പിടിയിലായത് കോഴിക്കോട് നിന്ന്; സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ

 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു