
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അടൂര്‍ പ്രകാശിന്‍റെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാമൂഹിക വിരുദ്ധർക്ക് ഒരു വർഷമായി എല്ലാ പിന്തുണയും നൽകുന്നത് അടൂർ പ്രകാശ് ആണെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. അദ്ദേഹത്തിന് കേസിൽ ബന്ധമുണ്ട് എന്നത് വസ്തുതാപരമായ കാര്യമാണ്. കൊലപാതകം നടന്നത് ആസൂത്രിതമായാണ്.
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വാമനപുരം എം എൽ എ ഡി കെ മുരളിക്കെതിരായ ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ട്. പ്രതികളിൽ സിപിഎമ്മുകാരുണ്ടെന്ന ആരോപണം കേസ് വഴി തിരിച്ചു വിടാനാണെന്നും കടകംപള്ളി ആരോപിച്ചു. എംഎൽഎയുടെ മകനെതിരായ ആരോപണവും ഇപ്രകാരം ഉള്ളതാണ്.
കൊലപാതകത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് അടൂര്‍ പ്രകാശിനോ കോൺഗ്രസ് നേതാക്കൾക്കോ ഒഴിഞ്ഞുമാറാനാകില്ലെന്നും കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തിരുവോണദിനം അർദ്ധരാത്രിയാണ് നാടിനെ നടുത്തി വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടക്കുന്നത്. അർദ്ധരാത്രി . വെമ്പായത്തുനിന്നും തേമ്പാമൂട് വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു ഹഖ് മുഹമ്മദും മിഥിലാരാജിനേയും ഷെഹിനേയും മൂന്ന് ബൈക്കുകളിലായെത്തിയ അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ മിഥിലാരാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മാരകമായി വെട്ടേറ്റ ഹഖ് മുഹമ്മദിനെ ഗോകുലം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam