'ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചിട്ടില്ല, നടക്കുന്നത് കുപ്രചരണം'; 1696 കോടി നീക്കിവച്ചിട്ടുണ്ടെന്ന് കടകംപള്ളി

Published : Feb 09, 2020, 11:56 AM ISTUpdated : Feb 09, 2020, 12:01 PM IST
'ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചിട്ടില്ല, നടക്കുന്നത് കുപ്രചരണം'; 1696 കോടി നീക്കിവച്ചിട്ടുണ്ടെന്ന് കടകംപള്ളി

Synopsis

സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരത്തെ തഴഞ്ഞുവെന്ന് ആക്ഷേപം നിരവധി ജനപ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ 1696 കോടി രൂപയാണ് തലസ്ഥാനത്തിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്ന് മന്ത്രി 

തിരുവനന്തപുരം: ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്നത് കുപ്രചരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  1696 കോടി രൂപയാണ് തലസ്ഥാനത്തിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റില്‍ തലസ്ഥാനത്തിനായി വകയിരുത്തിയ പദ്ധതികള്‍ ഏതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 350 കോടി രൂപ വിഴിഞ്ഞത്തിനായി നീക്കിവച്ചു. കൈത്തറി, തീരദേശ പാക്കേജില്‍ വലിയൊരു വിഭാഗം തിരുവനന്തപുരത്തിനാണ്. 96 പദ്ധതികളാണ് കിഫ്ബിയില്‍ തലസ്ഥാനത്തിനെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരത്തെ തഴഞ്ഞുവെന്ന് ആക്ഷേപം നിരവധി ജനപ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു.

കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വയനാട് പാക്കേജിന് 2000 കോടിയും ഇടുക്കി പാക്കേജിന് 1000 കോടിയും വകയിരുത്തി. എന്നാല്‍ ഐടി മേഖലയിലടക്കം ഏറെ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന തലസ്ഥാന നഗരത്തിനായ പദ്ധതികളൊന്നും ബജറ്റില്‍ ഇല്ലെന്നാതായിരുന്നു ആക്ഷേപം. തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. 275 കോടിയാണ് ഇതിന് വേണ്ടത്. ബജറ്റില്‍ ഇത് നീക്കി വച്ചിട്ടില്ല. നിസ്സാന്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ തിരുവനന്തപുരത്തെ വിമാനത്താവളത്തിന്‍റെ വികസനം വൈകുന്നതില്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആത്മാവിൽ പതിഞ്ഞ നിമിഷം, കണ്ണുകൾ അറിയാതെ നനഞ്ഞു': പ്രധാനമന്ത്രി വന്ദിക്കുന്ന ഫോട്ടോ പങ്കുവച്ച് ആശാ നാഥ്
മത്സരിക്കാൻ സാധ്യത 2 എംപിമാർ മാത്രം; രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല നൽകാൻ ധാരണ, ദില്ലി ചർച്ചയിലെ നിർദേശങ്ങൾ