കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്, പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ

Published : Oct 06, 2021, 03:51 PM ISTUpdated : Oct 06, 2021, 07:34 PM IST
കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്, പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ

Synopsis

2017 മെയ് 22 നായിരുന്നു കൊലപാതകം. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഉമ്മുസല്‍മയുടേയും മകൻ ദില്‍ഷാദിന്‍റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്.

മലപ്പുറം: കാടാമ്പുഴയില്‍  (KADAMPUZHA DOUBLE MURDER CASE) പൂര്‍ണ ഗര്‍ഭിണിയായ (pregnant)അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന് (Muhammed shereef) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി കോടതി (court). പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകൻ ദില്‍ഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 

2017 മെയ് 22 നായിരുന്നു കൊലപാതകം. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഉമ്മുസല്‍മയുടേയും മകൻ ദില്‍ഷാദിന്‍റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഉമ്മുസല്‍മ അയല്‍വാസിയായ മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു. ഇയാളിൽ നിന്നും ഇവർ ഗര്‍ഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണമെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസല്‍മ ആവശ്യപെട്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്. 

ശിക്ഷ വിധിക്കുന്നതിന് മണിക്കൂറുകൾ മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ച് കാടാമ്പുഴ ഇരട്ടക്കൊല കേസ് പ്രതി ഷെരീഫ്

തുടർന്ന് കൃത്യം നടന്ന ദിവസം  പ്രതി മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി ഉമ്മുസല്‍മയെയും അവരുടെ  ഏഴുവയസുകാരൻ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്ത് ഞെരിച്ചുള്ള മരണ വെപ്രാളത്തിനിടയില്‍ ഉമ്മുസല്‍മ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. കൊലപാതകം, വീടുകയറി ആക്രമണം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം