കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, മുൻകൂർ ജാമ്യം തേടി റിബേഷ് രാമകൃഷ്ണനും

Published : Jun 30, 2026, 05:46 AM IST
jithin bhasker

Synopsis

വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിൻ ഭാസ്കർ ജില്ലാ കോടതിയെ സമീപിച്ചത്. കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്‍റെ നീക്കം. മുൻകൂർ ജാമ്യഹർജി ജൂലൈ 3ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇത് കേവലം ഉന്തും തള്ളുമല്ല, ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയി'; ലജ്ജാകരമെന്ന് പി കെ ശ്രീമതി
തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി