കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഒരടി വീതം തുറക്കുമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

Published : Aug 22, 2019, 01:29 PM ISTUpdated : Aug 22, 2019, 01:33 PM IST
കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഒരടി വീതം തുറക്കുമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

Synopsis

കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.

കോഴിക്കോട്: കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി.  കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.

കക്കയം റിസർവോയറിൽ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ റിസർവോയറിൽ ജലനിരപ്പ് ഉയർന്ന് ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താൻ സാധ്യത ഉള്ളതിനാലാണ് ഷട്ടര്‍ തുറക്കുന്നത്. ഷട്ടർ ഒരു അടി വീതം തുറക്കാൻ അനുമതി നൽകണം എന്ന കെഎസ്ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K