കാലടിയിൽ തർക്കം രൂക്ഷം, ഹൈക്കോടതി ഉത്തരവിനെതിരെ വിസിയുടെ 'ഹാജരില്ല' നീക്കം, അപ്പീൽ നൽകി; കോടതിയലക്ഷ്യ ഹർജിയുമായി വിദ്യാർഥികളും, ഒപ്പം നിരാഹാര സമരവും

Published : Nov 01, 2026, 06:00 PM IST
Kalady Varsity Dispute

Synopsis

കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുവദിച്ച ഉത്തരവിനെതിരെ വിസി സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതിനിടെ വിദ്യാർത്ഥികൾ കോടതിയലക്ഷ്യ ഹർജി നൽകാനും നിരാഹാര സമരം തുടങ്ങാനും തീരുമാനിച്ചു

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വൈസ് ചാൻസലറും വിദ്യാർഥികളുടെ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്. സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളാണ് കഴിഞ്ഞ 63 ദിവസമായി സസ്‌പെൻഷനിൽ തുടരുന്നത്. അതേസമയം കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച വിദ്യാർഥികൾ, നാളെ മുതൽ നിരാഹാര സമരവും തുടങ്ങും. സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചതിന് തെളിവില്ലെന്ന അച്ചടക്ക സമിതി അംഗത്തിന്‍റെ റിപ്പോർട്ടും അതിനിടെ എസ് എഫ് ഐ നേതാക്കൾ പുറത്തുവിട്ടു.

നിയമപോരാട്ടം കനക്കും

കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളാണ് സമരം ചെയ്തതിന്‍റെ പേരിൽ 63 ദിവസമായി സസ്പെൻഷനിൽ തുടരുന്നത്. വെബ്സൈറ്റ് തുറന്ന് നൽകണമെന്നും ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടതുമാണ്. ഇന്നലെയായിരുന്നു അതിന് അനുവദിച്ച സമയം. എന്നാൽ സൈറ്റ് തുറന്നു നൽകാത്തതിനാൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തിൽ സർവകലാശാല വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും എതിരെ നാളെ കോടതിയലക്ഷ്യ ഹ‍ർജി നൽകുമെന്ന് വിദ്യാർഥികൾ അറിയിച്ചു. 3 വിദ്യാർഥികൾ വീതം സർവകലാശാലയിൽ നിരാഹാര സമരവും തുടങ്ങും. കാലടിയിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കാൻ നിയോഗിച്ച സമിതിയിലെ ഡോ. കെ എസ് ജിനിതയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളും എസ് എഫ് ഐ നേതാക്കൾ പുറത്തുവിട്ടു. സിസ തോമസ് അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചെന്നും വിദ്യാർഥികൾക്കെതിരെ തുട‍ർ നടപടികൾക്ക് തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. വിഷയത്തിൽ നിയമയുദ്ധം തുടരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. അതേസമയം വിദ്യാർഥികൾക്കെതിരായ നടപടികളിൽ തീരുമാനം എടുക്കേണ്ടത് സർവകലാശാലയാണെന്നും സർക്കാർ ഇടപെടേണ്ടതില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്
ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം