
തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. പരാമർശം അപലപനീയമെന്ന് കെ രാധാകൃഷ്ണൻ വിമർശിച്ചു. കലയെ സ്നേഹിക്കുന്നവരുടെ മനസ് ഇത്ര ഹീനമായി ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാമകൃഷ്ണൻ പരാതി നൽകിയാൽ നടപടി എടുക്കുമെന്നും മന്ത്രി വിശദമാക്കി. കാക്ക കുളിച്ചാൽ കൊക്ക് ആകുമോ എന്നാണ് പലരും ചോദിക്കുന്നത്. കൊക്ക് കുളിച്ചാൽ കാക്ക ആകുമോ? പരാതിയുടെ പേരിൽ സത്യഭാമയെ സർക്കാർ വേദികളിൽ നിന്നും മാറ്റി നിർത്താൻ ആവില്ല. മാറ്റിനിർത്തൽ അല്ല നമ്മുടെ സമൂഹം സ്വീകരിക്കേണ്ട നിലപാട് എന്നും രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam