മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അ​ഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നോട്ടീസ് നൽകി കളമശ്ശേരി പൊലീസ്

Published : Sep 30, 2026, 08:12 AM IST
anto augustine

Synopsis

കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ വേണ്ടിയാണ് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നൽകിയത്.

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അ​ഗസ്റ്റിന് നോട്ടീസ് നൽകി കളമശ്ശേരി പൊലീസ്. നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ വേണ്ടിയാണ് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നൽകിയത്. എന്നാൽ ഇത്രയും ദിവസം നൽകാനാവില്ലെന്നാണ് പൊലീസ് നൽകിയ മറുപടി. റിപ്പോർട്ടർ ചാനൽ ലേഖകനെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്പോർട്സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല, സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് ആൻസി സോജൻ
അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും