
കാസർകോഡ്: പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപി നേതാക്കൾ പ്രചരിക്കുന്നതുപോലെയല്ല യാഥാർഥ്യം. സിൽവർ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണമെന്നും ചർച്ചകൾ ഇനിയും തുടരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
മിൽമ ഒരു സഹകരണ പ്രസ്ഥാനമാണ്. വില നിശ്ചയിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും മിൽമ വില വർധനയിൽ കാനം പറഞ്ഞു. സർക്കാരുമായി ആലോചിച്ചാണ് വില വർധന ഉണ്ടാകാറ്. സർക്കാരുമായുള്ള ആശയവിനിമയത്തിൽ എവിടെയാണ് പിഴവ് ഉണ്ടായതെന്ന് പരിശോധിക്കണമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam