മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് പറയാനാവില്ല; ബിൽഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നും കാനം

Published : Sep 15, 2019, 04:02 PM IST
മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് പറയാനാവില്ല; ബിൽഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നും കാനം

Synopsis

ഈ വിഷയത്തിൽ നിയമപ്രശ്നവും മാനുഷിക പ്രശ്നവുമുണ്ട്. സർവകക്ഷി യോഗത്തില്‍ ചർച്ച ചെയ്ത ശേഷം സർക്കാർ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.   

പാലാ: മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ വിഷയത്തിൽ നിയമപ്രശ്നവും മാനുഷിക പ്രശ്നവുമുണ്ട്. സർവകക്ഷി യോഗത്തില്‍ ചർച്ച ചെയ്ത ശേഷം സർക്കാർ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ബിൽഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നാണ് കാനം രാജേന്ദ്രന്‍ പറ‌ഞ്ഞത്. കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്,ജനവിധിയെ വിലകുറച്ചു കാണരുതെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വഴിയിൽ നിൽക്കുന്ന ആർക്കും കയറി വരാവുന്ന മുന്നണിയല്ല എൽ ഡി എഫ്. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം ഒരുമിക്കും. ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറ്റിയതായി അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുബുദ്ധികൾ വിവാദമുണ്ടാക്കിയതുകൊണ്ട് രക്ഷപെടില്ല, അഴിമതിക്കാരായ ഉദ്യോഗസ്ഥ‍ർക്കെതിരെ നടപടി; എസ്കോർട്ട് വിവാദത്തിൽ എംബി രാജേഷ്
2 ഉദ്യോഗസ്ഥർ മുറികൾ അരിച്ചുപെറുക്കി പരിശോധിച്ചിട്ടും കിട്ടിയില്ല; മലപ്പുറം ജില്ലാ പഞ്ചായത്തിലെ ഫയലുകൾ കാണാതായതിൽ ഭരണസമിതിയുടെ നടപടി