യൂണിവേഴ്‍സിറ്റി കോളേജിലും എംജി കോളേജിലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; കാനം രാജേന്ദ്രൻ

Published : Jul 19, 2019, 10:20 AM IST
യൂണിവേഴ്‍സിറ്റി കോളേജിലും എംജി കോളേജിലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; കാനം രാജേന്ദ്രൻ

Synopsis

എല്ലാ വിദ്യാര്‍ത്ഥി സംഘടനകൾക്കും ക്യാമ്പസുകളിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം. അതില്ലാതിരിക്കുന്നതാണ് യൂണിവേഴ്‍സിറ്റി കോളേജിലേയും എംജി കോളേജിലേയും പ്രശ്‍നമെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ദില്ലി: യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരായ നിലപാടുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വധശ്രമക്കേസിനിടയാക്കിയ സംഭവങ്ങളെ തള്ളിപ്പറഞ്ഞ കാനം രാജേന്ദ്രൻ എല്ലാ വിദ്യാര്‍ത്ഥി സംഘടനകൾക്കും ക്യാമ്പസുകളിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം എന്നും അഭിപ്രായപ്പെട്ടു  അതില്ലാതിരിക്കുന്നതാണ് യൂണിവേഴ്‍സിറ്റി കോളേജിലേയും എംജി കോളേജിലേയും പ്രശ്‍നമെന്നും സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു.

ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നൽകാൻ കഴിയുന്നില്ലെങ്കിൽ ഫാസിസത്തിന് എതിരെ എങ്ങനെ വർത്തമാനം പറയാൻ കഴിയും എന്നും കാനം രാജേന്ദ്രൻ ദില്ലിയിൽ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ