'സോൺടാ ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനി,കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് കണ്ണൂരിലെ കരാര്‍ റദ്ദാക്കിയത്'

Published : Mar 12, 2023, 08:55 AM ISTUpdated : Mar 12, 2023, 09:14 AM IST
'സോൺടാ ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനി,കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് കണ്ണൂരിലെ  കരാര്‍ റദ്ദാക്കിയത്'

Synopsis

മുഖ്യമന്ത്രിയുടെ ഓഫീസിനുള്‍പ്പെടെ സോണ്‍ടയുമായി ബന്ധമുണ്ടെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ .പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ എട്ടു കോടിയോളം രൂപ ലാഭമുണ്ടായെന്നും മേയര്‍ ടി ഒ മോഹനന്‍

കണ്ണൂര്‍:സോൺട ഇന്‍ഫ്രാടെക് കമ്പനിക്കെതിരെ  കണ്ണൂർ കോര്‍പറേഷൻ രംഗത്ത്,.സോൺടാ തട്ടിപ്പ് കമ്പനിയെന്ന് കണ്ണൂര്‍  മേയര്‍ ടി ഓ മോഹനന്‍ പറഞ്ഞു.കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് മാലിന്യ സംസ്കരണത്തിന്   സോൺടയുമായുള്ള കരാര്‍ റദ്ദാക്കിയത്. പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ എട്ടു കോടിയോളംരൂപ ലാഭമുണ്ടായി.മുഖ്യമന്ത്രിയുടെ ഓഫീസിനുള്‍പ്പെടെ കമ്പനിയുമായി ബന്ധമുണ്ട്.കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു.കമ്പനിക്കായി ഇടപെടലുകള്‍ മുഴുവന്‍ നടത്തിയത് സര്‍ക്കാരാണ്.ഒരു പ്രവൃത്തിയും ചെയ്യാതെ  68 ലക്ഷം രൂപ സോൺട കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയെടുത്തു.ഭരണ സമിതി നിലവിലില്ലാത്ത സമയത്താണ് ഉദ്യോഗസ്ഥരില്‍ നിന്നും പണം വാങ്ങിയെടുത്തത്.ഈ പണം തിരികെപ്പിടിക്കാന്‍ നിയമ നടപടി തുടങ്ങിയതായും മേയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 >

ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോൺട ഇൻഫ്രാടെക്കിന് രണ്ടാംഘട്ടമായി നാല് കോടി രൂപ കൊച്ചി കോർപ്പറേഷൻ നൽകിയത് കൗൺസിലിൽ  അറിയിക്കാതെ. നഗരസഭ കൗൺലിസിലിൽ ചോദ്യം ഉയർന്നതോടെ തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നിർദ്ദേശപ്രകാരം പണം നൽകിയെന്നായിരുന്നു മേയറുടെ മറുപടി. ഇതിനിടെ ബ്രഹ്മപുരത്ത് തീപിടിത്തിന് സാധ്യതയുണ്ടെന്ന് കാണിച്ച് സോൺടയ്ക്ക് കോർപ്പറേഷൻ നൽകിയ കത്ത് പുറത്ത് വന്നു.

സോൺട ഇൻഫ്രാടെക്കിന് ബയോമൈനിംഗിന് കരാർ നൽകിയത് 54 കോടി രൂപയ്ക്ക്. ആദ്യം നൽകിയത് 7 കോടി രൂപ. ബയോമൈനിംഗ് 25 ശതമാനം പൂർത്തിയാക്കിയാൽ 8 കോടി രൂപ കൂടി നൽകണമെന്നായിരുന്നു കരാർ. ഇതുപ്രകാരം കമ്പനി അപേക്ഷ നൽകിയപ്പോൾ തദ്ദേശഭരണവകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും പണം നൽകാൻ നിർദ്ദേശിച്ചെന്നായിരുന്നു കൗൺസിലിൽ മേയറുടെ മറുപടി.കമ്പനി പറഞ്ഞ അളവിൽ ബയോമൈനിംഗ് നടത്തിയോ എന്ന് ആരും പരിശോധിച്ചില്ല. കൂടാതെ വേർതിരിക്കലിന് ശേഷം ബാക്കി വന്ന പ്ലാസ്റ്റിക് അവശിഷ്ടമായ ആ‍ർഡിഎഫ് ബ്രഹ്മപുരത്ത് നിന്ന് സോൺട കൊണ്ടുപോയതുമില്ല. ഇത് സൂക്ഷിക്കുന്നത് തീപിടിത്തതിന് കാരണമാകുമെന്ന് കാണിച്ച് ഫെബ്രുവരി 16ന് കൊച്ചി കോർപ്പറേഷൻ സോൺടയ്ക്ക് കത്ത് നൽകിയിരുന്നു.

PREV
click me!

Recommended Stories

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ
അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു