'അടിയന്തരവാദം കേള്‍ക്കണം'; തെരുവുനായ ആക്രമണ ദൃശ്യങ്ങളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

Published : Jun 20, 2023, 03:19 PM ISTUpdated : Jun 20, 2023, 03:45 PM IST
'അടിയന്തരവാദം കേള്‍ക്കണം'; തെരുവുനായ ആക്രമണ ദൃശ്യങ്ങളുമായി കണ്ണൂര്‍  ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

Synopsis

മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ആക്രമകാരികളായ  തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന്‌  ആവശ്യം

ദില്ലി: കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം  ദ്യശ്യങ്ങളും സമർപ്പിച്ചു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടും. പേപ്പട്ടികളെയും ആക്രമകാരികളായ  തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന്‌ അവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ തെരുവ് നായകളുടെ അക്രമം വർധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. നേരത്തെ തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കെറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും  തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കൾ ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.  ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തിലാണ് 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവ് നായകൾ കടിച്ചു കൊന്നത്. സംഭവത്തിന്‍റെ  പശ്ചാത്തലത്തിൽ തെരുവ് നായകളെ പിടികൂടുന്നത് ഊർജ്ജിതമാക്കും എന്ന് ജില്ലാപഞ്ചത്തത് അധികൃതർ അറിയിച്ചു.

പിന്നില്‍ നിന്നും തെരുവുനായ പാഞ്ഞെത്തി; വരാന്ത ചാടി നായയെ തുരത്തി, ബാലന് രക്ഷകനായി യുവാവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ