കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും പ്രതികൾ; കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിചാരണ തുടങ്ങും

Published : Jan 22, 2025, 05:57 AM IST
 കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും പ്രതികൾ; കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിചാരണ തുടങ്ങും

Synopsis

വിചാരണയ്ക്ക് ഹാജരാകാൻ, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന പരോൾ വ്യവസ്ഥയിൽ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു. 

കണ്ണൂർ: കണ്ണൂർ ന്യൂ മാഹിയിൽ 2010ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്. പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാൻ, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന പരോൾ വ്യവസ്ഥയിൽ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു. വിജിത്ത്, ഷിനോജ് എന്നീ ആർഎസ്എസ് പ്രവർത്തകരെ 2010 മെയ്‌ 28ന് ന്യൂ മാഹിയിൽ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു. കോടതിയിൽ ഹാജരായി മടങ്ങുമ്പോഴായിരുന്നു അക്രമം. 16 പ്രതികളുള്ള കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'