
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ രോഗശമനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അഭ്യർത്ഥിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam