അയോധ്യ വിധി: നിരാശയോ ആഹ്ലാദമോ പാടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

Published : Nov 09, 2019, 01:47 PM ISTUpdated : Nov 09, 2019, 01:49 PM IST
അയോധ്യ വിധി:  നിരാശയോ ആഹ്ലാദമോ പാടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

Synopsis

വിജയം കിട്ടിയവര്‍ ആഹ്ലാദിക്കുകയോ പരാജയം കിട്ടിയവര്‍ കുഴപ്പം ഉണ്ടാക്കുകയോ ചെയ്യരുത്. കക്ഷികളുടെ നിലപാടിനേക്കാൾ പ്രാധാന്യം രാജ്യത്തിന്‍റെ സമാധാനത്തിനാണ്. 

കോഴിക്കോട്: അയോധ്യ കേസിൽ സുപ്രീം കോടതി വിധി മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കോടതി വിധി മാനിക്കേണ്ടത് എല്ലാ പൗരൻമാരുടേയും കടമയാണ്,വിജയം കിട്ടിയവര്‍ ആഹ്ലാദിക്കുകയോ പരാജയം കിട്ടിയവര്‍ കുഴപ്പം ഉണ്ടാക്കുകയോ ചെയ്യരുത്. ഈ നിലപാട് എല്ലായിടത്തും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം ഉണ്ടാകാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കക്ഷികളുടെ നിലപാടിനേക്കാൾ പ്രാധാന്യം നൽകേണ്ടത് രാജ്യത്തിന്‍റെ സമാധാനത്തിനാണെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഓര്‍മ്മിപ്പിച്ചു, 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ