
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ഡൌൺ നിയന്ത്രണങ്ങൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നും അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികമെന്നും കാന്തപുരം പറഞ്ഞു.
നിയന്ത്രണങ്ങൾ സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് എത്തരുത്. ഇരുകൂട്ടരും യോജിപ്പോടെ മുന്നോട്ട് പോകണം. വ്യാപാരസ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്ന രീതി മാറ്റണം. അടച്ചിട്ട ശേഷം ഇടയ്ക്ക് തുറക്കുമ്പോൾ തിരക്ക് കൂടുകയാണ്. വാടക കൊടുക്കാൻ പോലും കഴിയാതെ കച്ചവടക്കാർ ദുരിതത്തിലാണ്. എല്ലാദിവസവും കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. അനുബന്ധമായി പ്രോട്ടോകോൾ പാലിക്കുന്നത് പരിശോധിക്കണം. പെരുന്നാളിന് പള്ളിയിൽ ആളുകളെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്താൻ സർക്കാർ അനുവാദം നൽകണം. വെള്ളിയാഴ്ചകളിൽ പള്ളിയിൽ 40 പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam