കാന്തപുരത്തിന്റെ പരാമർശത്തിൽ കമന്‍റ് ചെയ്യാനില്ലെന്ന് ആവർത്തിച്ച് കെ എം ഷാജി; 'സോഷ്യൽ മീഡിയയിൽ എന്‍റെ കമന്‍റിട്ട് മെക്കിട്ട് കേറുന്ന രീതി വേണ്ട'

Published : Sep 03, 2026, 03:37 PM IST
km shaji, kanthapuram

Synopsis

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി ആവർത്തിച്ചു. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താല്പര്യമില്ലെന്നും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു

കൽപ്പറ്റ: കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. വിഷയത്തിൽ കമന്റ് ചെയ്യില്ലെന്ന് മന്ത്രി ഇന്നും ആവർത്തിക്കുകയായിരുന്നു. പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെയെന്നും കാന്തപുരം വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താല്പര്യമില്ല. ഒരു സ്റ്റേറ്റ്മെന്റ് വാങ്ങുക, പ്രധാന വിഷയങ്ങൾ മാറ്റി വെക്കുക എന്ന നിലയിലെ കാര്യങ്ങൾ അംഗീകരിക്കാനാകില്ല. സോഷ്യൽ മീഡിയയിൽ ഇട്ട് എന്റെ മെക്കിട്ട് കേറുക എന്ന രീതി വേണ്ട. മറ്റ് പ്രധാന വിഷയങ്ങൾ ചർച്ചയാവട്ടെയെന്നും ഞാൻ ഇക്കാര്യത്തിൽ കമന്റ് ചെയ്യുന്നില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; അശോക് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
കഞ്ഞി കലത്തിൽ പാമ്പ് ; പൂച്ച സാറിൻ്റെ 'മാസ് എൻട്രി'യിൽ രക്ഷപ്പെട്ടത് ഒരു കുടുംബം