'കിങ് ഈസ് ബാക്ക്' ബാനറുമായി കാരാട്ട് ഫൈസലിന് സ്വീകരണത്തിന് പദ്ധതി, പിന്നെ ഉപേക്ഷിച്ചു

Published : Oct 03, 2020, 10:30 AM IST
'കിങ് ഈസ് ബാക്ക്' ബാനറുമായി കാരാട്ട് ഫൈസലിന് സ്വീകരണത്തിന് പദ്ധതി, പിന്നെ ഉപേക്ഷിച്ചു

Synopsis

കാരാട്ട് ഫൈസലിന്‍റെ സുഹൃത്തുക്കളാണ് കൊടുവള്ളിയില്‍ ഫൈസലിന് സ്വീകരണം നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിയത്.

കൊടുവള്ളി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിന് നല്‍കാനിരുന്ന സ്വീകരണം അവസാന നിമിഷം ഉപേക്ഷിച്ചു. കാരാട്ട് ഫൈസലിന്‍റെ സുഹൃത്തുക്കളാണ് കൊടുവള്ളിയില്‍ ഫൈസലിന് സ്വീകരണം നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിയത്.

"

ഇതിന്‍റെ ഭാഗമായി 'കിംഗ് ഇസ് ബാക്ക്' എന്ന പേരില്‍ വലിയ ഫ്ലെക്സും ഉയര്‍ത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ ഇടപെടലിലാണ് ഇത്തരം നീക്കം ഉപേക്ഷിച്ചത് എന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 24 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ദിവസം ഫൈസലിനെ വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷൊർണൂരിൽ ഭരണം നിലനിർത്താൻ സിപിഎം; ഇടതുമുന്നണിയുടെ 17 വോട്ടുകൾ സ്വതന്ത്രയ്ക്ക്, നഗരസഭാധ്യക്ഷയായി പി. നിർമലയെ തെരഞ്ഞെടുത്തു
രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !