
ദില്ലി: അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്‍റെ സഹോദരന്‍റേതെങ്കില്‍ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ്. സഹോദരന്‍റെ മരണത്തില്‍ കുടുംബത്തിന് സംശയങ്ങളൊന്നുമില്ല. രണ്ടുവർഷം മുമ്പുള്ള മരണത്തെക്കുറിച്ച് ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അമിത് ഷായുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്തട്ടേയെന്നും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കട്ടെയെന്നും റസാഖ് പറഞ്ഞു.
സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും പിണറായിയോടുള്ള അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങളിൽ ഏറ്റവും ചർച്ചയാകുന്നത് സാക്ഷിയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യമാണ്. സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രധാനസാക്ഷിയായ ഒരാളുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യം.
വിവാദത്തിൽ പ്രധാനസാക്ഷിയായ ഒരാളുടെ മരണത്തെ കുറിച്ച് ഇതുവരെ ആരോപണം ഉയർന്നിരുന്നില്ല. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോൾ ഏജൻസികളുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യമെന്നായിരുന്നു അമിത് ഷായുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam