
തിരുവനന്തപുരം: പിവി അന്‍വറിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന കടുത്ത വിമര്‍ശനങ്ങളെ തള്ളി ഇടത് മുന്‍ എംഎല്‍എ കാരാട്ട് റസാഖ് രംഗത്ത്.വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ സംഘടനകളും മറ്റ് രാഷ്ട്രീയ എതിരാളികളും ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി തുടർ ഭരണം നേടി പുതിയ വികസന കാഴ്ച്ചപ്പാടുകളുമായി നവകേരളത്തെ മുന്നോട്ട് നയിക്കുന്ന പിണറായി വിജയൻ ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയിൽ എത്തിയത്. ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം. തളർത്താൻ കഴിഞ്ഞിട്ടില്ല.. എന്നിട്ടല്ലെ തകർക്കാനെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
'..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam