
കരിപ്പൂർ: കരിപ്പൂര് വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം താഴ്ചയിലേക്ക് കൂപ്പുകുത്തി ഉണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും അടക്കം മരണം 11 ആയെന്ന് ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചതായാണ് വിവരം. ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ച കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്തെ ആശുപത്രിയിലെത്തിച്ച സ്ത്രീയും രണ്ട് കുട്ടികളും മരിച്ചെന്ന് മലപ്പുറം ഡിഎംഒ പറഞ്ഞു. അഞ്ച് പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ട്. പൈലറ്റ് ഡിവി സാഥെ, കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, രാജീവ് എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്.
രക്ഷാപ്രവർത്തകര്‍ ആശുപത്രിയിലെക്ക് എത്തിക്കുന്ന ഭൂരിഭാഗം പേരുടേയും നില അതീവ ഗരുതരമാണ്. മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്കാണ് രക്ഷാപ്രവര്‍ത്തകർ ആളുകളെ എത്തിച്ച് കൊണ്ടിരിക്കുന്നത്.
കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam