'ഒരിടത്ത് നിന്ന് പിടിച്ച് റേഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ച് വിട്ടത് ശരിയായില്ല'

Published : Feb 03, 2024, 10:13 PM IST
'ഒരിടത്ത് നിന്ന് പിടിച്ച് റേഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ച് വിട്ടത് ശരിയായില്ല'

Synopsis

ഒരിടത്ത് നിന്ന് പിടിച്ച് റേഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ച് വിട്ടത് ശരിയായില്ല. ഇക്കാര്യം വനംമന്ത്രി എ കെ ശശീന്ദ്രനുമായി ചർച്ച ചെയ്യുമെന്നും ഈശ്വർ ഖണ്ഡരെ പറഞ്ഞു.

ബെംഗളൂരു: ആനയെ ഒരു സംസ്ഥാനത്തിനോട് ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ലെന്ന് വിമർശനവുമായി കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡരെ. മാനന്തവാടിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി രാമപുര ആന ക്യാംപിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിലായിരുന്നു കർണാടക വനമന്ത്രിയുടെ പ്രതികരണം. ഒരിടത്ത് നിന്ന് പിടിച്ച് റേഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ച് വിട്ടത് ശരിയായില്ല. ഇക്കാര്യം വനംമന്ത്രി എ കെ ശശീന്ദ്രനുമായി ചർച്ച ചെയ്യുമെന്നും ഈശ്വർ ഖണ്ഡരെ പറഞ്ഞു.

കേരള വനംവകുപ്പ് മയക്കുവെടി വയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിൽ ആശങ്കയുണ്ട്. ഒരു ആനയുടെ വിലപ്പെട്ട ജീവൻ നഷ്ടമായതിൽ കർണാടക അനുശോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എവിടെ, ആർക്കാണ് പിഴവ് പറ്റിയതെന്ന് അന്വേഷിക്കും. പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും മന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമെന്ന് അടൂര്‍ പ്രകാശ്; സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്
ഒരേ വാർഡ്; ജയിച്ചതും തോറ്റതും മരുതൂർ വിജയൻ; കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡ് ഇക്കുറിയും ഇടതിനൊപ്പം