കിറ്റെക്സിന് കര്‍ണാടകയുടെയും ക്ഷണം; നിരവധി ആനുകൂല്യങ്ങളെന്ന് വാഗ്ദാനം

By Web TeamFirst Published Jul 6, 2021, 6:39 PM IST
Highlights

കർണാടക വ്യവസായ വകുപ്പ് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബിനാണ് കത്ത് അയച്ചത്. തമിഴ്നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് കർണാടകയും കത്ത് അയക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സിനെ ഔദ്യോഗികമായി ക്ഷണിച്ച് കർണാടകയും. കർണാടക വ്യവസായ വകുപ്പ് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബിനാണ് കത്ത് അയച്ചത്. തമിഴ്നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് കർണാടകയും കത്ത് അയക്കുന്നത്. വ്യവസായം തുടങ്ങാൻ നിരവധി ആനുകൂല്യങ്ങൾ നൽകുമെന്ന് അറിയിച്ചാണ് ക്ഷണം. ഒന്‍പത് സംസ്ഥാനങ്ങളാണ് കിറ്റെക്സ് മാനേജ്മെന്‍റുമായി ഇതുവരെ ബന്ധപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളുമായി സഹകരിക്കണോയെന്ന കാര്യത്തിൽ കിറ്റെക്സ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!