
കൊച്ചി: വാഴക്കുലയിൽ ഒളിപ്പിച്ചുള്ള എംഡിഎംഎ കടത്തില്‍ കർണാടക പൊലീസും അന്വേഷണം തുടങ്ങി. കേസില്‍ എറണാകുളം റൂറൽ പൊലീസിനോട് കർണാടക പൊലീസ് വിവരങ്ങള്‍ തേടി. കേസിന്റെ വിശദാംശങ്ങളാണ് എറണാകുളം പൊലീസിനോട് തേടിയത്. അതിനിടെ, കേസിലെ മുഖ്യപ്രതി ധനേഷിൻ്റെ മൂന്ന് കൂട്ടാളികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ, എറണാകുളം സ്വദേശികളാണ് മൂന്ന് പേരും നിലവില്‍ ഒളിവിലാണ്. ഇവരുടെ ഫോൺ മൂന്ന് ദിവസമായി സ്വിച്ച്ഓഫാണ്. വീടുകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികള്‍ക്കായി ആലുവ പൊലീസ് മൈസൂരുവിലും ബെംഗളൂരുവിലുമെത്തി പരിശോധന നടത്തും.
കഴിഞ്ഞ ദിവസം ആലുവയിൽ 185 ഗ്രാം എംഡിഎം പിടിച്ച കേസിൽ പ്രതി ഹരികൃഷ്ണന്‍റെ ഫോണിൽ നിന്നാണ് ലഹരിക്കടത്തിലെ പുതിയ വിദ്യ പൊലീസ് തിരിച്ചറിഞ്ഞത്. വാഴക്കുലകളിൽ ഒളിപ്പിച്ച് നാട്ടിലേക്ക് എംഡിഎംഎ എത്തിക്കും. വെറുതെ കടത്തലല്ല. ആസൂത്രണം ചെയ്തുള്ള നീക്കങ്ങളാണ് ഡാനി ഭായ് എന്ന് വിളിപ്പേരുള്ള ധനേഷിന്‍റെ നേതൃത്വത്തിൽ നടത്തിയത്. മൈസൂരിവിലെ നഞ്ചൻഗുഡുവിലാണ് ധനേഷ് താമസിക്കുന്നത്. അവിടെ വാഴത്തോട്ടവുണ്ട്. ഇതിന്‍റെ മറിവലാണ് ലഹരിക്കടത്ത്. കേരളത്തിലേക്ക് വരുന്ന വാഴക്കുല ലോഡുകളിൽ ചിലതിൽ ഡാനി ഭായ് കൊടുത്തുവിട്ട ലഹരിയുണ്ടാകും.
അഗ്രികൾച്ചറിൽ ജര്‍മനിയിൽ നിന്ന് ബിരുദം നേടിയ ആളാണ് പിടിയിലായ ധധേഷ്. വാഴക്കൃഷിയൂടെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡുകളൊക്കെ നേടിയിട്ടുണ്ട് അറസ്റ്റിലായ ധനേഷ്. അങ്കമാലിയിൽ നിന്നാണ് ധനേഷ് എസ്.നായര്‍ എന്ന ഡാനിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തിയിരുന്നു. ലഹരിക്കടത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുതിലും പ്രധാനിയാണ് ധനേഷ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോണിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam