കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസം നിരീക്ഷണം; പരിശോധന കർശനമാക്കി കർണാടക സർക്കാർ

Web Desk   | Asianet News
Published : Sep 01, 2021, 12:08 AM ISTUpdated : Sep 01, 2021, 12:55 AM IST
കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസം നിരീക്ഷണം; പരിശോധന കർശനമാക്കി കർണാടക സർക്കാർ

Synopsis

വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കും

ബം​ഗളൂരു: കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറന്‍റീൻ ഇന്നുമുതൽ കർശനമായി നടപ്പാക്കുമെന്ന് കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം  ക്വാറന്‍റീനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാൽ മാത്രമേ തുടർ യാത്ര അനുവദിക്കൂ.

വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കും. ജീവനകാർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം. സ്ഥാപനങ്ങൾ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇളവ് നൽകും. കേര‌ളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'