വിജയലക്ഷ്മിയുടെ കൊലപാതകം; കൃത്യം നടന്നത് നവംബർ ഏഴിന്, ആഭരണങ്ങൾ കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചിട്ടു: എഫ്ഐആർ

Published : Nov 19, 2024, 11:41 AM ISTUpdated : Nov 19, 2024, 11:50 AM IST
വിജയലക്ഷ്മിയുടെ കൊലപാതകം; കൃത്യം നടന്നത് നവംബർ ഏഴിന്, ആഭരണങ്ങൾ കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചിട്ടു: എഫ്ഐആർ

Synopsis

വിജയലക്ഷ്മിയുടെ കൊലപാതകത്തിൽ എഫ്ഐആറിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയത് നവംബര്‍ ഏഴിനാണെന്നും ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം മൃതദേഹം മറവ് ചെയ്തുവെന്നും എഫ്ഐആര്‍.

കൊല്ലം/ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ വിജയലക്ഷ്മിയെ (48) അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ എഫ്ഐആറിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയലക്ഷ്മിയെ നവംബര്‍ ഏഴിന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

വിജയലക്ഷ്മി പ്രതിയുടെ സാന്നിധ്യത്തിൽ മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും എഫ്ഐആറിലുണ്ട്. പ്രതിയുടെ അമ്പലപ്പുഴ കരൂര്‍ ഉള്ള വീട്ടിൽ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ മൃതദേഹം കുഴിച്ചിട്ടു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ് പ്രതി വിജയലക്ഷ്മിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. 

കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബന്ധുവാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്‍റെ മൊഴിയിലുണ്ട്. ജയചന്ദ്രന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പൊലിസ് പരിശോധന നടത്തുന്നത്. മൃതദേഹം മറവ് ചെയ്ത സ്ഥലം കണ്ടുപിടിക്കുന്നതിനാണ് പരിശോധന.

യുവതിയുടെ മൊബൈൽ ഫോൺ  ജയചന്ദ്രൻ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ  കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.

അതേ സമയം വിജയലക്ഷ്മി തീർത്ഥാടനത്തിന് പോയതാണെന്നാണ് കരുതിയതെന്ന് സഹോദരൻ കൃഷ്ണസിം​ഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാടക വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം. കൊല്ലപ്പെട്ടെന്ന വിവരം രാവിലെ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു എന്നും കൃഷ്ണ സിം​ഗ് പറഞ്ഞു. 

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

അമ്പലപ്പുഴ കൊലപാതകം; നിർണായകമായി മൊബൈൽ ഫോൺ, ജയചന്ദ്രൻ ബസിലുപേക്ഷിച്ചു, പൊലീസിലേൽപിച്ച് കണ്ടക്ടര്‍, വഴിത്തിരിവ്

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചു മൂടി; കരൂർ സ്വദേശി കസ്റ്റഡിയിൽ

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും