
കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്തിമ കുറ്റപത്രം ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ സമര്‍പ്പിക്കും. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്. ഇഡി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേസിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറിമാര്‍ പ്രതികളായേക്കും.
ബാങ്കിലെ രഹസ്യ അക്കൗണ്ടുകള്‍ വഴി സിപിഎമ്മിന്‍റെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്. സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് കള്ളപ്പണ ഇടപാട് നടന്നതെന്നുമാണ് ഇഡി കണ്ടെത്തൽ. കള്ളപ്പണ ഇടപാട് നടന്ന രഹസ്യ അക്കൗണ്ടുകളെക്കുറിച്ച് ആദായ നികുതി റിട്ടേണുകളിൽ വിവരങ്ങളുണ്ടായിരുന്നില്ലെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക.