കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്, പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കും

By Web TeamFirst Published Aug 4, 2021, 6:14 PM IST
Highlights

ഒന്നാം പ്രതി സുനിൽ കുമാറും മുൻ മാനേജർ ബിജു കരീമും ഉൾപ്പെടെ 6 പ്രതികൾ രാജ്യം വിടാതിരിക്കാനാണ് എമിഗ്രേഷൻ വകുപ്പിനോട് ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത്‌.

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണ നടപടികൾ ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. ഒന്നാം പ്രതി സുനിൽ കുമാറും മുൻ മാനേജർ ബിജു കരീമും ഉൾപ്പെടെ ആറ് പ്രതികൾ രാജ്യം വിടാതിരിക്കാൻ എമിഗ്രേഷൻ വകുപ്പിനോട് ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകി. പ്രതികളെ തടയാൻ വിമാനത്താവളങ്ങളിൽ നിർദേശം നൽകാനാണ് സർക്കുലർ. ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഒന്നാം പ്രതി സുനിൽ കുമാറും മുൻ മാനേജർ ബിജു കരീമും ഉൾപ്പെടെ 6 പ്രതികൾ രാജ്യം വിടാതിരിക്കാനാണ് എമിഗ്രേഷൻ വകുപ്പിനോട് ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത്‌. പ്രതികളെ തടയാൻ വിമാനത്താവളങ്ങളിൽ നിർദേശം നൽകാനാണ് സർക്കുലർ.  കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിൽ എത്തിയ അന്വേഷണ സംഘം ബാങ്കിന്റെ 2014 മുതൽ ഉള്ള ഓഡിറ്റ് റിപ്പോർട്ട് പരിശോധനക്കായി കൊണ്ടു പോയി. പ്രതികളുടെ നിയമന ഉത്തരവുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയിൽ എത്തി. ഒന്നാം പ്രതി സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മറ്റു പ്രതികളുടെ അപേക്ഷ തൃശൂർ സെഷൻസ് കോടതി പിന്നീട് പരിഗണിക്കും. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!