കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡി സമൻസ്

Published : Apr 23, 2024, 07:25 PM ISTUpdated : Apr 23, 2024, 07:29 PM IST
കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡി സമൻസ്

Synopsis

ഇന്നലെയും, ഇന്നും ലഭിച്ച സമൻസുകളിൽ വർഗീസ് ഹാജരായിരുന്നില്ല. ഇത് ആറാം തവണയാണ് എം എം വർഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കൊച്ചി: രുവന്നൂർ കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡിയുടെ സമൻസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇന്നലെയും, ഇന്നും ലഭിച്ച സമൻസുകളിൽ വർഗീസ് ഹാജരായിരുന്നില്ല. ഇത് ആറാം തവണയാണ് എം എം വർഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ഇന്നലെയും ഇന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താൻ കഴിയില്ലെന്നും എം എം വർഗീസ് ഇഡിക്ക് മറുപടി നൽകുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇപ്പോൾ വേണമെങ്കിലും വരാമെന്നും മറുപടിയിലുണ്ട്. അന്വേഷണത്തോടെ സഹകരിക്കുന്നില്ല എന്ന പേരിൽ എൻഫോഴ്സ്മെൻ്റ് കടുത്ത നടപടികളിലേക്ക് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. സിപിഎമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ എല്ലാം വിവരങ്ങൾ ഹാജരാക്കാനാണ് വർഗീസിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'