
തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പിലെ ഇഡി കുറ്റപത്രവുമായി ബന്ധപ്പെട്ട് സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കര. ഒന്നാം ഘട്ട കുറ്റപത്രം അംഗീകരിക്കുന്നുവോ, പ്രതികളായ സി കെ ചന്ദ്രനെയും അരവിന്ദാക്ഷനെയും പാർട്ടിയിൽ നിന്ന് പുറത്താക്കുമോ എന്നിങ്ങനെയാണ് അനിൽ അക്കരയുടെ ചോദ്യങ്ങള്‍. സിപിഎം നേതാക്കൾക്കെതിരെ കൗൺസിലർമാരായ അനൂപ് കാട, മധു അമ്പലപുരം, എന്നിവർ നൽകിയ മൊഴിയും സിപിഎം മുതിർന്ന നേതാവ് സി കെ ചന്ദ്രൻ നല്‍കിയ മൊഴിയും അംഗീകരിക്കുന്നുണ്ടോ എന്നും അനിൽ അക്കര ചോദിക്കുന്നു. ഇഡി മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ കള്ളപ്പരാതിയെന്ന് കരുതുന്നുണ്ടോ എന്നും അനിൽ അക്കര ചോദിക്കുന്നു.
അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
സിപിഎം തൃശ്ശൂർ ജില്ലാ കമ്മറ്റിയിയോട് മൂന്ന് ചോദ്യങ്ങൾ,
1) നിങ്ങൾ ഈ ഒന്നാം ഘട്ടകുറ്റപത്രത്തെ അഗീകരിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ കേരളം കണ്ട സംഘടിത കൊള്ളയിൽ പ്രതികളായ ഉന്നത സിപിഎം നേതാക്കളായ സികെ ചന്ദ്രൻ, പി ആർ അരവിന്ദാക്ഷൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?
2)കരുവന്നൂർ കൊള്ളക്കേസിലെ കുറ്റപത്രത്തിൽ പ്രതികൾക്കും ഉന്നത സിപിഎം നേതാക്കൾക്കെതിരായി മൊഴി നൽകിയിട്ടതായി പറയെപെടുന്ന തൃശ്ശൂർ കോർപറേഷൻ കൗൺസിലർ അനൂപ് കാട, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരം,സിപിഎം മുതിർന്ന നേതാവ്സി കെ ചന്ദ്രൻ എന്നിവരുടെ മൊഴികൾ സിപിഎം അംഗീകരിക്കുന്നുണ്ടോ?
3)അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പോലിസ് കേസെടുക്കാത്ത സാഹചര്യത്തിൽ അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന് സിപിഎം കരുതുന്നുണ്ടോ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam