കരുവന്നൂർ കേസ്: അരവിന്ദാക്ഷനും ജിൽസും സഹകരിക്കുന്നില്ലെന്ന് ഇഡി, പ്രതികൾ വീണ്ടും റിമാന്റിൽ

Published : Oct 10, 2023, 05:04 PM ISTUpdated : Oct 10, 2023, 05:12 PM IST
കരുവന്നൂർ കേസ്: അരവിന്ദാക്ഷനും ജിൽസും സഹകരിക്കുന്നില്ലെന്ന് ഇഡി, പ്രതികൾ വീണ്ടും റിമാന്റിൽ

Synopsis

കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചിട്ടില്ലെന്ന് അരവിന്ദാക്ഷനും ജിൽസും കോടതിയിൽ വ്യക്തമാക്കി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്റിൽ വിട്ടത്. ഇന്ന് ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡിയും ആറ് ശബ്ദരേഖ കേൾപ്പിച്ച് 13 ശബ്ദരേഖ കേൾപ്പിച്ചതായി ഇഡി രേഖകളിൽ ഒപ്പിടുവിച്ചെന്ന് അരവിന്ദാക്ഷനും കോടതിയിൽ പറഞ്ഞു. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 12 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചിട്ടില്ലെന്ന് അരവിന്ദാക്ഷനും ജിൽസും കോടതിയിൽ വ്യക്തമാക്കി. 13 ശബ്ദരേഖകൾ കേൾപ്പിച്ചുവെന്ന് എഴുതി ഒപ്പിടുവിച്ചുവെന്നും 6 ശബ്ദരേഖകൾ മാത്രമാണ് കേൾപ്പിച്ചതെന്നും അരവിന്ദാക്ഷൻ കുറ്റപ്പെടുത്തി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ ഫോൺ സംഭാഷങ്ങളിലെ ശബ്ദം അരവിന്ദാക്ഷന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും എന്നാൽ ഒന്നും ഓർമ്മയില്ലെന്ന് അരവിന്ദാക്ഷൻ മറുപടി നൽകുന്നതായും ഇഡി അഭിഭാഷകൻ കോടതിയോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ പിവി അൻവർ; അനൗപചാരിക പ്രചാരണത്തിന് തുടക്കം
നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം; ലീ​ഗിന് മുന്നിൽ നിർദേശങ്ങളുമായി യൂത്ത് ലീ​ഗ്