കരുവന്നൂര്‍ കേസിൽ ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

Published : Apr 24, 2024, 10:00 AM IST
കരുവന്നൂര്‍ കേസിൽ ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് മുൻപും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞത്

തൃശ്ശൂര്‍: കരുവന്നൂര്‍ കേസിൽ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണ് ഇപ്പോഴത്തെ വിവരം. തുട‍ര്‍ച്ചയായ നാലാം തവണയാണ് ഇഡിയുടെ നോട്ടീസ് എംഎം വര്‍ഗീസ് നിരാകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് മുൻപും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എട്ടു വയസുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്നു; കർമ്മ പദ്ധതിയുമായി വനംവകുപ്പ്, സർപ്പ വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും