
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിന് റബ്കോ എം ഡി രണ്ടാം ദിവസവും ഹാജരായി. കൊച്ചി ഇ ഡി ഓഫിസിലാണ് പിവി ഹരിദാസൻ ചോദ്യം ചെയ്യലിനെത്തിയത്. ബാങ്കും റബ്കോയും തമ്മിൽ നടത്തിയ ചില ഇടപാടുകളിലെ വ്യക്തതക്കായാണ് വിളിച്ചുവരുത്തിയത്. റബ്കോയിക്ക് കരുവന്നൂർ ബാങ്ക് ചില വായ്പകളും അനുവദിച്ചിരുന്നു. ഇതെല്ലാം അന്വേഷണ പരിധിയിലുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്കോ എംഡി ഹരിദാസന്‍ നമ്പ്യാരെ ഇഡി ഇന്നലെ ചോദ്യംചെയ്തിരുന്നു. റബ്കോയും കരുവന്നൂര്‍ ബാങ്കും തമ്മിലുള്ള സാമ്പത്തിക ഇടപാടകളുടെ പത്ത് വര്‍ഷത്തെ രേഖകളുമായി ഹാജരാകാനാണ് ഇന്നലെ ഇഡി നിര്‍ദേശം നൽകിയത്. സഹകരണ റജിസ്ട്രാര്‍ ടിവി സുഭാഷ് ഐഎഎസും ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവും. ഇന്നലെ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുഭാഷ് എത്തിയിരുന്നില്ല. കരുവന്നൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്ന തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇഡി വിലയിരുത്തല്‍. ഇതില്‍ വ്യക്തത തേടിയാണ് സുഭാഷിനെ വിളിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam