'ഇന്നത്തെ സന്തോഷകരമായ വാര്‍ത്ത'; കാസര്‍കോട് കൊവിഡ് ആശുപത്രി സജ്ജമെന്ന് മുഖ്യമന്ത്രി

Published : Apr 06, 2020, 06:20 PM ISTUpdated : Apr 06, 2020, 06:21 PM IST
'ഇന്നത്തെ സന്തോഷകരമായ വാര്‍ത്ത'; കാസര്‍കോട് കൊവിഡ് ആശുപത്രി സജ്ജമെന്ന് മുഖ്യമന്ത്രി

Synopsis

വെറും നാല് ദിവസം കൊണ്ടാണ് ആശുപത്രി തയ്യാറാക്കിയത്. ഏഴ് കോടി രൂപയാണ് ചെലവ്.  

തിരുവനന്തപുരം: കൊവിഡ് ചികിത്സക്ക് മാത്രമായി കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാക്കിയന്നെ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സന്തോഷകരമായ വാര്‍ത്തയിതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വെറും നാല് ദിവസം കൊണ്ടാണ് ആശുപത്രി തയ്യാറാക്കിയത്. ഏഴ് കോടി രൂപയാണ് ചെലവ്. 200 ബെഡ്ഡുകള്‍ സജ്ജമാക്കി. 100 ബെഡ് കൂടി സജ്ജമാക്കും. ഇവിടെ രോഗികളെ ചികിത്സിക്കുന്നതിനായി 26 പേരടങ്ങുന്ന വിദഗ്ധ സംഘത്തെ തിരുവനന്തപുരത്ത് നിന്ന് അയച്ചു.11 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 അസി. നഴ്‌സുമാരുമടങ്ങുന്ന സംഘത്തെയാണ് അയച്ചത്. ഇവര്‍ രോഗികളെ ചികിത്സിക്കുകയും ഏകോപിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത്തവണ എകെ ശശീന്ദ്രനെ ഏലത്തൂർ കൈവിടുമോ? തെരഞ്ഞെടുപ്പ് ചിഹ്നവും ബിജെപിയുടെ വോട്ടും എൽഡിഎഫിന് ആശങ്ക
നൂർബിന റഷീ​ദിന് വിശദീകരണ നോട്ടീസ് അയച്ചുവെന്ന് പിഎംഎ സലാം; നൂർബിന പറഞ്ഞ എല്ലാ വാചകങ്ങൾക്കും മറുപടി നൽകാനില്ലെന്ന് സാദിഖലി തങ്ങൾ