കാസർകോട്ട് വീണ്ടും കൊവിഡ് മരണം; ജില്ലയിൽ ഇതുവരെ 41 മരണം

Web Desk   | Asianet News
Published : Sep 02, 2020, 08:25 PM IST
കാസർകോട്ട് വീണ്ടും കൊവിഡ് മരണം; ജില്ലയിൽ ഇതുവരെ 41 മരണം

Synopsis

ചെങ്കള സ്വദേശി  അസൈനാർ (65) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ദിവസമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.  ചെങ്കള സ്വദേശി  അസൈനാർ (65) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ദിവസമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച്  ജില്ലയിൽ മരിച്ചവരുടെ എണ്ണം 41 ആയി. 

ആലപ്പുഴ  ചെങ്ങന്നൂർ പേരിശേരി സ്വദേശി രവീന്ദ്രനാഥിന്റെ (43) മരണം കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിരുന്നു.  രവീന്ദ്രനാഥ്‌ പന്തളം എടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ മാസം 29നാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 305 എന്നാണ് ആരോ​ഗ്യവകുപ്പിന്റെ ഔ​ദ്യോ​ഗിക കണക്ക്. സർക്കാർ രേഖകൾ പ്രകാരം 
ഇന്ന് 7 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നാണ് അൽപസമയം മുമ്പ് റിപ്പോർട്ട് പുറത്തുവന്നത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80), ആഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി നബീസ ബീരാന്‍ (75), ആഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60), ആഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദന്‍ (57), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63) എന്നിവരുടേതാണ് ഇന്ന് സർക്കാർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങൾ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?