പ്രവാസിയുടെ കൊലപാതകം: കാസർകോട് മൂന്ന് പേ‍ർ കൂടി കസ്റ്റഡിയിൽ, അറസ്റ്റ് ഇന്നുണ്ടായേക്കും

Published : Jul 01, 2022, 06:35 AM IST
പ്രവാസിയുടെ കൊലപാതകം: കാസർകോട് മൂന്ന് പേ‍ർ കൂടി കസ്റ്റഡിയിൽ, അറസ്റ്റ് ഇന്നുണ്ടായേക്കും

Synopsis

ക്വട്ടേഷൻ നൽകിയ സംഘത്തിലെ അം​ഗങ്ങളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. മഞ്ചേശ്വരം, ഉപ്പള സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്

കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഘത്തിലെ അം​ഗങ്ങളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. മഞ്ചേശ്വരം, ഉപ്പള സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തലച്ചോറിനേറ്റ ക്ഷതമാണ് പ്രവാസി അബൂബക്കർ സിദ്ദീഖിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്. പേശികൾ അടിയേറ്റ് ചതഞ്ഞു. ക്വട്ടേഷൻ സംഘം  ക്രൂരമായാണ് മർദ്ദിച്ചതെന്ന് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിന്‍റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  തലകീഴായി കെട്ടിത്തൂക്കിയാണ് മർദ്ദിച്ചത്.

പൈവളിഗ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചാണ് അൻവർ ഹുസൈനെയും അൻസാരിയേയും ക്വട്ടേഷൻ സംഘം ക്രൂരമായി മർദ്ദിച്ചത്. ബോളംകളയിലെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. അൻസാരിയെക്കൊണ്ടും സിദ്ദിഖിനെ മർദിക്കാൻ ശ്രമമുണ്ടായി. വിസമ്മതിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അൻസാരി പറഞ്ഞു. മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെളിനീര് ഒഴുകുന്ന കേരളത്തിൽ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും കൊടും വിഷം കുത്തിവയ്ക്കുന്നു: എം വി ഗോവിന്ദൻ
അടിയുറച്ച സോഷ്യലിസ്റ്റ് കൂറുളള മണ്ഡലം, ബാലികേറാ മലയല്ലെന്ന കണക്കുകൂട്ടലിൽ ലീഗ്; കൂത്തുപറമ്പിൽ ആര് കരുത്ത് കാട്ടും?