
കാസർകോട്: സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കലഗാന്ധി പ്രതിമ കാസർകോട് കളക്ട്രേറ്റിൽ. 12 അടിയലധികം ഉയരമുള്ള പ്രതിമ കാണാൻ നിരവധി പേരാണ് കളക്ട്രേറ്റിൽ എത്തുന്നത്. ജീവിതത്തിലെ തന്നെ വലിയ നേട്ടമാണ് വെങ്കല ഗാന്ധിപ്രതിമയെന്ന് ശിൽപി ഉണ്ണി കാനായി പറയുന്നു.
കാസർകോട് കളക്ട്രേറ്റിന് മുന്നിൽ തല ഉയർത്തി നിൽക്കുകയാണ് ഗാന്ധി. 12.1 അടി ഉയരം,1200 കിലോ ഭാരം. സംസ്ഥാനത്തെ ഏറ്റവും വലിയതും ഉയരം കൂടിയതുമായ വെങ്കല ഗാന്ധി പ്രതിമ. 1997 ലെ സ്വാതന്ത്യ സുവർണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് കളക്ട്രേറ്റിന് മുന്നിൽ മഹാത്മാഗാന്ധിയുടെ പ്രതിയെന്ന ആവശ്യം ഉയർന്നത്.
എന്നാൽ യാഥാർത്ഥ്യമായത് രണ്ട് മാസം മുമ്പ്. ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്‍റെ ഭാഗമായി.. നിർമ്മാണം വലിയ വെല്ലുവിളിയായിരുന്നെന്ന് ശിൽപി. നിരവധി ആളുകളാണ് തലയെടുപ്പോടെ നിൽക്കുന്ന ഗാന്ധിപ്രതിമ കാണാനും ഫോട്ടെയുടുക്കാനും ദിവസവും കളക്ട്രേറ്റിലെത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam