'2 കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമി നൽകാം, വീടാകുന്നതുവരെ എന്റെ വീട്ടിൽ താമസിക്കാം'; കാരുണ്യം ചൊരിഞ്ഞ് കുഞ്ഞുമോൻ

Published : Aug 04, 2024, 12:44 PM IST
'2 കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമി നൽകാം, വീടാകുന്നതുവരെ എന്റെ വീട്ടിൽ താമസിക്കാം'; കാരുണ്യം ചൊരിഞ്ഞ് കുഞ്ഞുമോൻ

Synopsis

ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവത്തോണിലായിരുന്നു കുഞ്ഞുമോന്റെ വാ​ഗ്ദാനം. കുഞ്ഞുമോന്റെ ഭാര്യയും കുഞ്ഞും ഭിന്നശേഷിക്കാരാണ്. 

തിരുവനന്തപുരം: വയനാട്ടിൽ വെള്ളപ്പൊക്ക ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി കാസർകോട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ കുഞ്ഞുമോന്റെ വാക്കുകൾ. തന്റെ പേരിലുള്ള 10 സെന്റ് സ്ഥലം രണ്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ നൽകാമെന്ന് കുഞ്ഞുമോൻ പറ‍ഞ്ഞു. വീട് നിർമാണം പൂർത്തിയാകുന്നതുവരെ തന്റെ വീട്ടിൽ താമസിക്കാമെന്നും കുഞ്ഞുമോൻ വാ​​ഗ്ദാനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവത്തോണിലായിരുന്നു കുഞ്ഞുമോന്റെ വാ​ഗ്ദാനം. കുഞ്ഞുമോന്റെ ഭാര്യയും കുഞ്ഞും ഭിന്നശേഷിക്കാരാണ്. 

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം