നടിയെ ആക്രമിച്ച കേസ് : സർക്കാരിനെ നാളെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽ കുമാർ ഹാജരാകും

By Web TeamFirst Published Jan 19, 2022, 9:28 PM IST
Highlights

പത്തു  ദിവസത്തിനുളളിൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനായി നാളെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി  സുനിൽകുമാർ ഹാജരാകും. സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനിൽകുമാർ കോടതിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് അടുത്തയിടെ രാജിവെച്ചിരുന്നു. പത്ത് ദിവസത്തിനുളളിൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് നിലവിൽ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിനുളള സുനിൽകുമാറിനോടുതന്നെ സർക്കാരിനായി ഹാജരാകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നി‍ർദേശിച്ചത്. ഇതിനിടെ രാജിവെച്ച അനിൽകുമാറിനെത്തന്നെ സ്പെഷൽ പ്രോസിക്യൂട്ടറായി തിരികെ കൊണ്ടുവരാനുളള ശ്രമങ്ങൾ അന്വേഷണസംഘം തുടരുന്നുണ്ട്. 

click me!