സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുന്നു,205ഉം 210ഉം ദിവസം ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണം

Published : Jul 14, 2023, 02:57 PM ISTUpdated : Jul 14, 2023, 03:01 PM IST
സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുന്നു,205ഉം 210ഉം ദിവസം ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണം

Synopsis

സർക്കാർ ശമ്പളത്തിനായി വിതരണം ചെയ്യുന്നതിന്‍റെ  64 ശതമാനവും സ്കൂൾ - കോളേജ് അധ്യാപകർക്കാണെന്നും കെബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊട്ടാരക്കര:മറ്റ് സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുമ്പോൾ 205 ഉം ഇരുന്നൂറ്റിപ്പത്തും ദിവസം ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. സർക്കാർ ശമ്പളത്തിനായി വിതരണം ചെയ്യുന്നതിന്‍റെ  64 ശതമാനവും സ്കൂൾ - കോളേജ് അധ്യാപകർക്കാണ്. പഠന നിലവാരം ഉയർത്താൻ ഓൾ പാസ് നിർത്തലാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻ കുട്ടിയുടെ അകമ്പടി വാഹനം ആംബുലൻസിൽ ഇടിച്ച്  അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിൻ മന്ത്രിയെ പിന്തുണച്ചും കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. പൊലീസ് വാഹനം ഇടിച്ചതിന് മന്ത്രി എന്ത് ചെയ്യാനാണ്. ആരോഗ്യപ്രശ്നമുള്ള പാവപ്പെട്ട മനുഷ്യനാണ് മന്ത്രിയെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പരിപാടിയിൽ മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പിന്തുണ.

വാക്ക് പാലിച്ചില്ലെങ്കിൽ ഇനി ശമ്പളം കട്ട്! സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്, തീരുമാനം ആശ്രിത നിയമനത്തിൽ

'കെഎസ്ആര്‍ടിസി ശമ്പളം വൈകും,പകുതി കൊടുക്കാൻ 39കോടി വേണം,ധനവകുപ്പ് 30കോടിതന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ല'

ഏഷ്യാനെററ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി