'ദേശീയ ഗാനം പോലും പാടാന്‍ മറന്നു'; സഭ പിരിഞ്ഞതിനെതിരെ കെ സി ജോസഫ്

By Web TeamFirst Published Mar 13, 2020, 6:23 PM IST
Highlights

ഓട്ടത്തിന്റെ പരിഭ്രാന്തിയിൽ സഭ നിര്‍ത്തി വെക്കണമെന്ന മുഖ്യമന്ത്രി അവതരിപ്പിക്കേണ്ട പ്രമേയം അവതരിപ്പിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കുമ്പോൾ പാടേണ്ട ദേശിയഗാനം പാടാനോ പോലും മറന്നു പോയിയെന്നത് വലിയ വീഴ്ചയാണ്. സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ എന്തുമാകാമെന്ന ധാർഷ്ട്യമായിരുന്നു മുഖ്യന്

തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സഭ സമ്മേളം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിനെതിരെ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ സി ജോസഫ്. ലോക്സഭയും രാജ്യസഭയും എട്ട് സംസ്ഥാന നിയമസഭകളും ചേർന്നു കൊണ്ടിരിക്കുമ്പോഴാണ് കൊവിഡ് 19നെ മറയാക്കി 24 വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ വെട്ടിച്ചുരുക്കി നിയമസഭാ സമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രിയും ഭരണകഷിയും ഒളിച്ചോടിയതെന്ന് കെ സി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഓട്ടത്തിന്റെ പരിഭ്രാന്തിയിൽ സഭ നിര്‍ത്തി വെക്കണമെന്ന മുഖ്യമന്ത്രി അവതരിപ്പിക്കേണ്ട പ്രമേയം അവതരിപ്പിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കുമ്പോൾ പാടേണ്ട ദേശിയഗാനം പാടാനോ പോലും മറന്നു പോയിയെന്നത് വലിയ വീഴ്ചയാണ്. സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ എന്തുമാകാമെന്ന ധാർഷ്ട്യമായിരുന്നു മുഖ്യന്.

പ്രതിപക്ഷത്തെ പാർലമെന്റിൽ അടിച്ചമർത്തുന്ന മോദിയുടെ അതേ തന്ത്രം. ഭരണ പരാജയം കൊവി‍ഡ് കൊണ്ട് മൂടിവയ്ക്കാനും പ്രളയ തട്ടിപ്പിന്റെ കഥകളുടെ ചർച്ച ഒഴിവാക്കാനും തൽക്കാലം ഭരണ കക്ഷിയ്ക്ക് കഴിഞ്ഞു. പക്ഷെ പ്രബുദ്ധരായ ജനങ്ങൾ ഇതെല്ലാം നോക്കികാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കിയാൽ കൊള്ളാമെന്നും അദ്ദേഹം കുറിച്ചു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സഭ സമ്മേളം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. 

പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ റവന്യു ആരോഗ്യം പൊതുമരാമത്ത് പൊതുവിതരണം ഉൾപ്പടെ 24 വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൂടാതെ പാസാക്കിയാണ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.

 കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ നിയമസഭ ചേരുന്നത് ശരിയല്ലെന്ന നിലപാടാണ്  മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. എന്നാൽ ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ പാസാക്കാനുള്ള സർക്കാരിന്‍റെ നീക്കമാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. 

കെ സി ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോക് സഭയും രാജ്യസഭയും 8 സംസ്ഥാന നിയമ സഭകളും ചേർന്നു കൊണ്ടിരിക്കുമ്പോളാണ് കോവിദ് 19 നെ മറയാക്കി 24 വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ വെട്ടിച്ചുരുക്കി നിയമസഭാ സമ്മേളനം അവസാനിപ്പിച്ച് മുഖ്യ മന്ത്രിയും ഭരണകഷിയും ഒളിച്ചോടിയത്. ഓട്ടത്തിന്റെ പരിഭ്രാന്തിയിൽ സഭ നിറുത്തി വെക്കണമെന്ന മുഖ്യമന്ത്രി അവതരിപ്പിക്കേണ്ട പ്രമേയം അവതരിപ്പിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കുമ്പോൾ പാടേണ്ട ദേശിയഗാനം പാടാനോ പോലും മറന്നു പോയിയെന്നത് വലിയ വീഴ്ചയാണ്. സഭാസമ്മേളനം ഒന്നോ രണ്ടോ മാസത്തേക്ക് നിറുത്തി വെക്കാൻ സഹകരിക്കാമെന്നും അത്യാവശ്യമായ നാലു മാസത്തേക്കുള്ള Vote on Accounts പാസ്സാക്കി ഇന്ന് തന്നെ സഭ പിരിയാമെന്നും പ്രതിപക്ഷം സമ്മതിച്ചുവെങ്കിലും ചർച്ചയില്ലാതെ എല്ലാ ഡിമാൻഡും പാസ്സാക്കി പിരിയണമെന്ന പിടിവാശിയായിരുന്നു മുഖ്യമന്ത്രിക്ക്. സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ എന്തുമാകാമെന്ന ധാർഷ്ട്യമായിരുന്നു മുഖ്യന്. പ്രതിപക്ഷത്തെ പാർലമെന്റിൽ അടിച്ചമർത്തുന്ന മോദിയുടെ അതേ തന്ത്രം. ഭരണ പരാജയം കോവിദ് കൊണ്ടു മൂടിവെക്കാനും പ്രളയ തട്ടിപ്പിന്റെ കഥകളുടെ ചർച്ച ഒഴിവാക്കാനും തൽക്കാലം ഭരണ കക്ഷിയ്ക്ക് കഴിഞ്ഞു. പക്ഷെ പബുദ്ധരായ ജനങ്ങൾ ഇതെല്ലാം നോക്കികാണുന്നുണ്ടെന്നു മുഖ്യ മന്ത്രി മനസ്സിലാക്കിയാൽ കൊള്ളാം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!