
കോട്ടയം: ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയ ടി എൻ പ്രതാപൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നിലപാടിനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള മര്യാദ കോൺഗ്രസ് നേതാക്കൾ കാണിക്കണമെന്നാണ് വിമർശനം. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിമർശനം ഉയർത്തിയത്. യുഡിഎഫിലെ ഘടക കക്ഷികൾക്ക് നീക്കി വെക്കുന്ന പദവികളിൽ ആളുകളെ തീരുമാനിക്കുന്നത് അവരുടെ കാര്യമാണ്. അതിൽ മറ്റ് ഘടക കക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ല. മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനുള്ള പ്രധാന ഉത്തരവാദിത്തം മുഖ്യകക്ഷിയായ കോൺഗ്രസ്സിനാണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ യുഡിഎഫ് കമ്മിറ്റിയ്ക്കുള്ളിലോ പാർട്ടി നേതാക്കളോടോ അഭിപ്രായം പറയുന്നതാണ് അഭികാമ്യമെന്നും പോസ്റ്റിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam